കേരളം

മന്ത്രിമാരുടെ ശമ്പളം അരലക്ഷത്തില്‍ നിന്നും ഒരുലക്ഷത്തോളമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മന്ത്രിമാരുടെ ശമ്പളം 50000 രൂപയില്‍ നിന്നും 90,300 രൂപയാക്കി ഉയര്‍ത്തും. എംഎല്‍എമാരുടെ ശമ്പളം 62000 രൂപയാക്കിയും വര്‍ധിപ്പിക്കാനുളള ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ബില്ല് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. ജെയിംസ് കമ്മീഷന്‍ ശുപാര്‍ശയാണ് അംഗീകരിച്ചത്. 

പുതിയ കരടു മദ്യനയത്തിനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.  സ്‌കോച്ച്  വിസ്‌കി ഉള്‍പ്പെടെയുളള വിദേശനിര്‍മ്മിത മദ്യങ്ങള്‍ക്ക് പ്രത്യേക ഔട്ട്‌ലൈറ്റ് തുറക്കും. അടുത്ത സാമ്പത്തികവര്‍ഷത്തേക്കുളള കരടുമദ്യനയത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്