കേരളം

മട്ടാഞ്ചേരിക്കാര്‍ ഗുണ്ടകളോ? 'മട്ടാഞ്ചേരി' നിരോധിക്കണമെന്ന് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫുട്‌ബോള്‍ താരം ഐഎം വിജയന്‍ അഭിനയിച്ച മട്ടാഞ്ചേരി എന്ന സിനിമ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഗുണ്ടകളുടെയും മയക്കുമരുന്നു കച്ചവടക്കാരുടെയും കേന്ദ്രമായി മട്ടാഞ്ചേരിയെ ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കൊച്ചി കൂട്ടായ്മ എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പിന്നീടു പരിഗണിക്കും.

നേരത്തെ ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് സിനിമയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തുവന്നിരുന്നു.  മട്ടാഞ്ചേരി നിവാസികളെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിനിമ നിരോധിക്കണമന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് കോണ്‍ഗ്രസ് പനയപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിനു മുന്നില്‍ സമരം നടത്തി.

ഫുള്‍മാര്‍ക്ക് സിനിമ ഇന്‍ അസോസിയേഷനും ബ്ലാക്ക് & വൈറ്റ് പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന മട്ടാഞ്ചേരി ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

ഐ.എം. വിജയനെക്കൂടാതെ ലാല്‍, ജൂബില്‍ രാജന്‍ പി. ദേവ്, കോട്ടയം നസീര്‍, സാലു കെ. ജോര്‍ജ്ജ്, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം: ഷാജി എന്‍. ജലീല്‍: കാമറ: വിപിന്‍ മോഹന്‍. എഡിറ്റിംഗ്: ദിലീപ് ഡെന്നീസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര. സംഗീതം: സുമേഷ് പരമേശ്വര്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു