കേരളം

മഹാരാഷ്ട്രയിലെ കര്‍ഷകസമരത്തില്‍ ആവേശം കൊണ്ടവര്‍ കേരളത്തിലെ കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്തുന്നു: സുധീരന്‍

സമകാലിക മലയാളം ഡെസ്ക്

ണ്ണൂര്‍ കീഴാറ്റൂരിലെ വയല്‍ക്കിളി കര്‍ഷകകൂട്ടായ്മയ്ക്ക് നേരെ ഇന്നലെ പോലീസും സിപിഎമ്മും നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി വിഎം സുധീരന്‍ രംഗത്ത്. ഭരണകൂട ഭീകരതയും സിപിഎം നേതൃത്വത്തിന്റെ ഫാസിസ്റ്റ് ശൈലിയുമാണ് ഇത് സൂചിപ്പിക്കുന്നത്. ബഹുരാഷ്ട്ര കുത്തകയ്ക്ക് വേണ്ടി നന്ദിഗ്രാമില്‍ സിപിഎം ഭരണകൂടം കര്‍ഷക കൂട്ടക്കൊല നടത്തിയതിന്റെ പതിനൊന്നാം വാര്‍ഷികദിനത്തിലാണ് ഇതെല്ലാം നടന്നത് എന്നത് വലിയൊരു പ്രത്യേകതയാണ് എന്ന കാര്യവും സുധീരന്‍ ചൂണ്ടിക്കാട്ടി.

മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മുന്നേറ്റത്തിന്റെ പേരില്‍ ആവേശം കൊള്ളുകയും എന്നാല്‍ ഇവിടെ ന്യായമായ ആവശ്യത്തെ മുന്‍നിര്‍ത്തി സമരം ചെയ്യുന്ന കര്‍ഷകരെ ജന്മിമുതലാളിത്ത മനോഭാവത്തോടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട മുഖമാണ് ഇതില്‍ പ്രകടമാകുന്നത് എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളി കർഷകകൂട്ടായ്മയ്ക്ക് നേരെ ഇന്നലെ പോലീസും സി.പി.എമ്മും നടത്തിയ അതിക്രമങ്ങൾ അനാവരണം ചെയ്യുന്നത് ഭരണകൂട ഭീകരതയും സിപിഎം നേതൃത്വത്തിന്റെ ഫാസിസ്റ്റ് ശൈലിയുമാണ്. ബഹുരാഷ്ട്ര കുത്തകയ്ക്ക് വേണ്ടി നന്ദിഗ്രാമിൽ സി.പി.എം. ഭരണകൂടം കർഷക കൂട്ടക്കൊല നടത്തിയതിന്റെ പതിനൊന്നാം വാർഷികദിനത്തിലാണ് ഇതെല്ലാം നടന്നത് എന്നത് വലിയൊരു പ്രത്യേകതയാണ്.

നെൽവയൽ നികത്തുന്നതിനെതിരെ സമരം ചെയ്യുന്നവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുക, പോലീസ് നോക്കിനിൽക്കേ സമരപ്പന്തൽ കത്തിച്ചുകളയുക, സമരം ചെയ്യുന്നവരോട് ഇനി ചർച്ചയില്ലെന്ന മാടമ്പി സ്വഭാവം ജനങ്ങൾ തിരഞ്ഞെടുത്ത ഭരണാധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുക ഇതൊക്കെ ജനാധിപത്യ ഭരണകൂടത്തിൻ കീഴിൽ നടക്കാൻ പാടില്ലാത്തതാണ്.

മഹാരാഷ്ട്രയിലെ കർഷകരുടെ മുന്നേറ്റത്തിന്റെ പേരിൽ ആവേശം കൊള്ളുകയും എന്നാൽ ഇവിടെ ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരം ചെയ്യുന്ന കർഷകരെ ജന്മി-മുതലാളിത്ത മനോഭാവത്തോടെ അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ട മുഖമാണ് ഇതിൽ പ്രകടമാകുന്നത്.

കമ്മ്യൂണിസ്റ്റ് രീതികൾ കൈവിട്ട് ഫാസിസ്റ്റ്-മുതലാളിത്ത ശൈലിയുമായി ജനങ്ങൾക്കെതിരെ യുദ്ധം നടത്തുന്ന പിണറായി സർക്കാർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ജനാധിപത്യ കേരളത്തിനും തീരാകളങ്കമാണ് വരുത്തിയിരിക്കുന്നത്.

ഇനിയെങ്കിലും വയൽക്കിളി കർഷകകൂട്ടായ്മ ഉയർത്തുന്ന പ്രശ്നങ്ങൾ ചർച്ചയിലൂടെയും സമവായത്തിലൂടെയും രമ്യമായി പരിഹരിക്കാനും സാമാന്യനീതി ജനങ്ങൾക്ക് നൽകാനും സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ അത് മാപ്പർഹിക്കാത്ത അതിഗുരുതര വീഴ്ചയായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്