കേരളം

വായ്പ വിതരണ ക്രമക്കേട്: സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഹൗസിങ് സഹകരണ സംഘം ക്രമക്കേടുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാരെ  സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്. കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ക്കെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.

സെക്രട്ടേറിയേറ്റ്  ജീവനക്കാരുടെ ഹൗസിങ് സഹകരണ സംഘത്തിന്റെ ഭരണസമിതി കോണഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനായിരുന്നു. വായ്പാ വിതരണത്തിലെ ക്രമക്കേടില്‍ സഹകരണ സംഘം സെക്രട്ടറി കൂടിയായിരുന്ന രവീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട സഹകരണസംഘ രജിസ്ട്രാറുടെ  അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്. ദിലീപ് ഖാന്‍, അജിത, സജിത കുമാരി, ഡി.എം.ജോസ്, എസ്.ബിന്ദു, ഡിജി ഷാജി, ടികെ പ്രസാദ് എന്നീ ആറ് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു.

സെക്രട്ടേറിയേറ്റിന് പുറത്ത് ജോലി ചെയ്യുന്ന നാല് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് വൈകാതെ പുറത്തിറങ്ങും. നടപടി രാഷ്ട്രീയപ്രേരിതമാണെന്നും സൊസൈറ്റിയിലെ അഴിമതി കണ്ടെത്തിയ ഭരണസമിതി അംഗങ്ങളെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയതതെന്നുമാണ് കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍