കേരളം

മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് സഭ; പിണറായി വിജയന്‍ പാവങ്ങളുടെ രക്തമൂറ്റി കുടിക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിച്ച് സഭ. മുഖ്യമന്ത്രി പിണറായി വിജയന്‍ പാവങ്ങളുടെ രക്തമൂറ്റി കുടിക്കുകയാണെന്ന് താമരശ്ശേരി ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയേല്‍ പറഞ്ഞു. മദ്യനയം ചെങ്ങന്നൂരില്‍ ജനവിധി സിപിഎമ്മിന് എതിരാക്കാന്‍ ഇടയാക്കും. സിപിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് മദ്യക്കച്ചവടം തിരിച്ചുകൊണ്ടുവന്നത്. സര്‍ക്കാരിന് ധാര്‍മ്മികതയില്ലെന്നും ബിഷപ്പ് ആരോപിച്ചു. 

മദ്യനയം മറ്റൊരു ഓഖി ദുരന്തത്തിന് സമാനമാണെന്ന് കെസിബിസി വ്യക്തമാക്കി. മദ്യനയം വഞ്ചനാപരമാണ്. ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ തീരുമാനത്തോട് എതിരായ ജനമനസ്സ് പ്രകടമാകും. ഇടതുമുന്നണി പ്രകടനപത്രികയോട് ആത്മാര്‍ത്ഥത കാട്ടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഏപ്രില്‍ രണ്ടിന് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ മദ്യവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെസിബിസി അറിയിച്ചു. 

നേരത്തെ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. നിയമാനുസൃതമായേ ഇവ തുറക്കൂ. സംസ്ഥാനത്ത് പുകിയ ബാറുകള്‍ അനുവദിക്കില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.  പഞ്ചായത്തുകളില്‍ ബാര്‍ തുറക്കാന്‍ സുപ്രീംകോടതി അനുവദിച്ചിട്ടുണ്ടെന്നും എക്‌സൈസ് മന്ത്രി പറഞ്ഞു. ദേശീയ, സംസ്ഥാന പാതകള്‍ കടന്നുപോകുന്ന പഞ്ചായത്തുകളില്‍ കൂടുതല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങിയ സാഹചര്യത്തിലാണ് മന്ത്രി വിശദീകരണം നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി