കേരളം

സമരപ്പന്തല്‍ കത്തിച്ചത് തെറ്റ്; വയല്‍ നികത്താതെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കണം; എഐവൈഎഫ് കീഴാറ്റൂരില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ് നേതാക്കള്‍ സമരസ്ഥലത്തെത്തി. സമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുന്നതായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. 

തുടക്കം തൊട്ടേ തങ്ങള്‍ സമരക്കാര്‍ക്കൊപ്പമായിരുന്നു.സമരപ്പന്തല്‍ കത്തിച്ചത് തെറ്റായിപ്പോയെന്നും കക്കത്ത് കൂട്ടിച്ചേര്‍ത്തു.  ബൈപ്പാസ് റോഡിന് ബദലായി ഫ്‌ളൈ ഓവര്‍ നിര്‍മ്മിച്ചാല്‍ എല്ലാവരേയും സംതൃപ്തിപ്പെടുത്തി കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും മഹേഷ് പറഞ്ഞു. 

ആരുടേയും വാശി തീര്‍ക്കാനായി സമരത്തെ ഉപയോഗിക്കരുതെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നും മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു