കേരളം

കീഴാറ്റൂര്‍ സമരം; വയല്‍ക്കിളി സമര നേതാവിന്റെ വീടിന് നേരെ കല്ലേറ്‌

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപ്പാസ് റോഡ് നിര്‍മിക്കുന്നതിന് എതിരെ സമരം നടത്തുന്ന വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ കല്ലേറ്. ബുധനാഴ്ച രാത്രിയോടെ ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. 

കല്ലേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. തളിപ്പറമ്പ് ടൗണില്‍ ദേശീയ പാത വിധി കൂട്ടാന്‍ സ്ഥലമില്ലെന്നും, നിരവധി വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരുമെന്ന വിധത്തിലായതോടെയുമാണ് വയലിലൂടെ ബൈപ്പാസ് നിര്‍മിക്കാന്‍ നിര്‍ദേശം ഉയര്‍ന്നത്. ആറ് കിലോമീറ്റര്‍ ബൈപ്പാസില്‍ നാലര കിലോമീറ്ററും വയലിന് നടുവിലൂടെയാണ് കടന്നു പോകുന്നത്. 

ഇതിനെതിരെ വയലിന് നടുവില്‍ കൂടാരം നിര്‍മിച്ച് രാപ്പകല്‍ കാവല്‍ കിടക്കുകയായിരുന്നു സമര രീതി. എന്നാല്‍ കഴിഞ്ഞ ദിവസം പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ സിപിഎം പ്രവര്‍ത്തകര്‍ സമരപന്തലിന് തീയിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി