കേരളം

കെ.കെ രമയെ അപമാനിച്ച് വിശ്വഭദ്രാനന്ദ ശക്തിബോധി;  'വിധവാവിലാപം കൂടി പശ്ചാത്തല സംഗീതമായി ചേര്‍ത്തിരുന്നെങ്കില്‍ കീഴാറ്റൂരിലെ കഴുകന്‍ സമര നാടകം ജോറായേനെ'

സമകാലിക മലയാളം ഡെസ്ക്

കീഴാറ്റൂരിലെ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട് ആര്‍എംപി നേതാവ് കെ.കെ രമയെ അപമാനിച്ച് വിശ്വഭദ്രാനന്ദ ശക്തിബോധി. സമരത്തിനേയും പിന്തുണ പ്രഖ്യാപിച്ചവരേയും വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശക്തിബോധി കെ.കെ രമയെ അപമാനിച്ചിരിക്കുന്നത്. ഇതിനെതിരെ പോസ്റ്റിന് താഴെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. 

കീഴാറ്റൂരില്‍ സമരം നടത്തി ചിലക്കുന്ന ചെറുകിളികളെന്നു തോന്നിച്ച വയല്‍ കിളികള്‍, ബിജെപി, കോണ്‍ഗ്രസ്സ്, സിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ തുടങ്ങിയ രാഷ്ട്രീയ കഴുകന്മാരുടെ സംരക്ഷണയില്‍ വളര്‍ത്തപ്പെടുന്ന കഴുകന്‍ കുഞ്ഞുങ്ങളാണെന്നു വരും നാളുകളില്‍ പ്രബുദ്ധ കേരളത്തിനു ബോധ്യമാകും.ടി.പിയുടെ വിധവാവിലാപം കൂടി പശ്ചാത്തല സംഗീതമായി ചേര്‍ത്തിരുന്നെങ്കില്‍ കീഴാറ്റൂരിലെ കഴുകന്‍ സമര നാടകം ജോറായേനെ.. എന്നാണ് ശക്തിബോധിയുടെ പോസ്റ്റ്. 

കടുത്ത സിപിഎം അടിമ മനോഭാവം വെച്ചുപുലര്‍ത്തുന്ന ശക്തിബോധി, കെ.കെ രമയേയും അവരുടെ രാഷ്ട്രീയത്തേയും അപമാനിക്കുന്നത് സിപിഎം നേതാക്കളെ സന്തോഷിപ്പിക്കാനാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. സിപിഎം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എല്ല വിഷയങ്ങളിലും ന്യായീകരണവുമായി എത്തുന്ന ശക്തിബോധി ഒരു കാര്യവുമില്ലാതെയാണ് രമയെ അപമാനിച്ചിരിക്കുന്നതെന്നും പ്രതികരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. 

വയല്‍ക്കിളി വിഷയത്തില്‍ ആര്‍എംപിയും കെ.കെ രമയും ഇതുവരേയും പ്രതികരണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കെ.കെ രമയെ മനപ്പൂര്‍വം വ്യക്തിഹത്യ നടത്താനാണ് ശക്തിബോധി ശ്രമിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നു. ശക്തിബോധിക്ക് പിന്തുണയുമായി സിപിഎം പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. 

സിപിഐക്കാരും ബിജെപിക്കാരും ഒരുപോലെ പോസ്റ്റിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച ശക്തിബോധിയെ ജനയുഗത്തില്‍ ലേഖനെഴുതുന്നതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പോസ്റ്റിട്ട ശക്തിബോധിക്ക് കനത്ത വിമര്‍ശനമാണ് സിപിഐ അണികളുടെ ഭാഗത്ത് നിന്നുണ്ടായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്