കേരളം

ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം ; യുവതിക്കൊപ്പം പകല്‍ ചെലവഴിക്കാന്‍ അവസരം നല്‍കിയെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി ആകാശ് തില്ലങ്കേരിക്ക് കണ്ണൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ വഴി വിട്ട സഹായം ലഭിക്കുന്നതായി ആക്ഷേപം. കൂട്ടുപറമ്പ് സ്വദേശിയായ യുവതിയുമായി പകല്‍ മുഴുവന്‍ ചെലവഴിക്കാന്‍ ജയില്‍ അധികൃതര്‍ അനുവദിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ജയില്‍ ഡിജിപിക്ക് പരാതി നല്‍കി. 

മൂന്നുദിവസങ്ങളിലായി പല തവണയാണ് ആകാശിന് യുവതിയെ കാണാന്‍
അധികൃതര്‍ അവസരം നല്‍കിയത്. ഇതടക്കം ജയിലില്‍ വഴിവിട്ട പല സഹായങ്ങളും ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്. ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ഇവരുടെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു. 

ഷുഹൈബ് വധക്കേസ് പ്രതികളെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ എല്ലാ വിധ പിന്തുണയും ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് ലഭിക്കുന്നതായും സുധാകരന്‍ ആരോപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി