കേരളം

വയല്‍ക്കിളി സമരം ബിജെപി ഹൈജാക്ക് ചെയ്തു; കളിച്ചവര്‍ മറുപടി പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരം ബിജെപി ഹൈജാക്ക് ചെയ്‌തെന്ന് ആരോപണം. സമരസമിതി അംഗമായ കെ.സഹദേവനാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 

കീഴാറ്റൂര്‍ സമരവേദിയില്‍ മോദി മഹാത്മ്യം വിളമ്പാനുളള അവസരമൊരുക്കി കൊടുത്തവര്‍ കേരളത്തിലെ ജനകീയ സമര പ്രവര്‍ത്തകരെ അപമാനിക്കുകയാണ് ചെയ്തത്. എന്തായാലും ഈ കളിയില്‍ നമ്പ്രാടത്ത് ജാനകിയമ്മയോ , സുരേഷ് കീഴാറ്റൂരോ ഇല്ലെന്ന് ഉറപ്പ്. കളിച്ചവര്‍ മറുപടി പറയേണ്ടി വരുമെന്ന് സഹദേവന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിന് എതിരെ ആരംഭിച്ച സമരത്തിന്റെ രണ്ടാംഘട്ട സമരപ്രഖ്യാപനം ഇന്ന് കീഴാറ്റൂരില്‍ നടന്നിരുന്നു. സമരപ്രഖ്യാപനത്തില്‍ വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രമുഖ രാഷ്ട്രീയ സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. സമരപ്പന്തലിലെത്തിയ ബിജെപി എംപി സുരേഷ്‌ഗോപി മോദി സര്‍ക്കാരിന്റെ മാഹത്മ്യങ്ങള്‍ വിളിച്ചോതി സമരത്തെ രാഷ്ട്രീയവത്കരിക്കുകയായിരുന്നുവെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്