കേരളം

ചെങ്ങന്നൂരില്‍ ബിജെപിക്കെതിരെ പാളയത്തില്‍ പട; വിമത സ്ഥാനാര്‍ത്ഥിയുമായി സംസ്ഥാന നേതാവ്

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ ബിജെപിക്ക് ഭീഷണിയായി സംസ്ഥാന നേതാവെിന്റെ വിമത നീക്കം. വിശ്വകര്‍മ സമുദായ നേതാവും ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ വി.രാജേന്ദ്രനാണ് വിമത നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ നൂറനാട് പറയങ്കുളത്തെ വീട്ടില്‍ ചേര്‍ന്ന അഖില ഭാരത വിശ്വകര്‍മ മഹാസഭ നേതാക്കളുടെ യോഗം ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. 

മൂന്നു മുന്നണികളിലും പെടാത്ത ചില രാഷ്ട്രീയ കക്ഷികളുടെ പിന്തുണ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് സംഘടനയുടെ നേതാക്കള്‍ അവകാശപ്പെടുന്നത്. ഏപ്രില്‍ ഒന്നിന് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

പുനലൂരില്‍ വിശ്വകര്‍മ സമുദായാംഗമായ സുഗതന്റെ ആത്മഹത്യയില്‍ ബിജെപി പ്രതിഷേധിക്കാത്തതാണ് വി.രാജേന്ദ്രനെ വിമത നീക്കത്തിന് പ്രേരിപ്പിച്ചത് എന്നറിയുന്നു. 

ബിഡിജെഎസിന് പുറമേ വിശ്വകര്‍മ സമുദായംകൂടി എതിര് നില്‍ക്കുകയും സംസ്ഥാന നേതാവ് തന്നെ വിമത സ്വരമുയര്‍ത്തി മുന്നില്‍വരികയും ചെയ്ത സാഹചര്യത്തില്‍ ബിജെപിയുടെ നില കൂടുതല്‍ പരിങ്ങലിലാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്

ഫോൺ ഉപയോ​ഗിക്കുമ്പോൾ കണ്ണിനെ സംരക്ഷിക്കാം, ഇതാ ആറു ടിപ്പുകൾ

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)