കേരളം

എംഎല്‍എമാര്‍ക്ക് വിമാനയാത്രയ്ക്കായി 50,000 രൂപ; ശമ്പള വര്‍ദ്ധന ബില്ല് പാസാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:നിയമസഭ സമ്മേളനത്തിനായി എംഎല്‍എമാര്‍ക്ക് വിമാനത്തില്‍ വരാം. പ്രതിവര്‍ഷം 50000 രൂപയുടെ വിമാനയാത്ര ആനുകൂല്യം എംഎല്‍എ മാര്‍ക്ക് ലഭ്യമാക്കുന്നതിന് ശമ്പളവര്‍ധന ബില്ലില്‍ ഭേദഗതി വരുത്തി. ഇതുള്‍പ്പടെ നിയമസഭാ സാമാജികരുടെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ബില്ല് നിയമസഭ പാസാക്കി.

 മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ നേരത്തെ ചേർന്ന മന്ത്രിസഭായോഗ തീരുമാനിച്ചിരുന്നു. മന്ത്രിമാരുടെ ശമ്പളം 50000 രൂപയില്‍ നിന്നും 90,300 രൂപയാക്കി ഉയര്‍ത്തും. എംഎല്‍എമാരുടെ ശമ്പളം 62000 രൂപയാക്കിയും വര്‍ധിപ്പിക്കാനുളള ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ജെയിംസ് കമ്മീഷന്‍ ശുപാര്‍ശയാണ് അംഗീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍