കേരളം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പ് നീട്ടീയത് ബിജെപി-ബിഡിജെഎസ് തര്‍ക്കമെന്ന് എല്‍ഡിഎഫ്

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ഉപതെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെതിരെ എല്‍ഡിഎഫ് രംഗത്ത്. തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിന് പിന്നില്‍ കേന്ദ്ര ഇടപെടലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ പറഞ്ഞു. ബിജെപി- ബിഡിജെഎസ് തര്‍ക്കം ബിജെപിയെ അസ്വസ്ഥമാക്കുന്നുണ്ട്. ഈ തര്‍ക്കം പരിഹരിക്കാന്‍ ഇനിയും സമയമെടുക്കുന്നതിനാലാണ് തെരഞ്ഞടുപ്പ് തിയ്യതി നീട്ടിയതെന്നും സജി ചെറിയാന്‍ പറഞ്ഞു. ബിഡിജെഎസ്- ബിജെപി തര്‍ക്കം പരിഹരിക്കുന്നതിനായി ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കള്‍ ശ്രമം തുടരുന്നുണ്ട്. കര്‍ണാടക തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ ഉപതെരഞ്ഞടുപ്പ് തിയ്യതിയും പ്രഖ്യാപിക്കുമെന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിയിരുന്നത്. 

അതേസമയം തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ പിഎസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയിരുന്നു. തെരഞ്ഞടുപ്പ് നീണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കൃത്യമായ അറിയിപ്പ് സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍