കേരളം

മാലയും പൂച്ചെണ്ടുമായി സിഐയും എസ്‌ഐയും, സ്റ്റേഷനില്‍ പായസം കൂട്ടി സദ്യ; ജാതിമതില്‍ ഭേദിച്ച പ്രണയത്തിനു കൂട്ടായത് പൊലീസുകാര്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജാതി നോക്കാതെയുള്ള പ്രണയം കൊലപാതകം വരെയാവുന്ന നാട്ടില്‍ ജാതിമതിലുകള്‍ ഭേദിച്ച ഒരു പ്രണയത്തിന് കൂട്ടാവുകയാണ് ചേവായൂരിലെ പൊലീസ്. ജാതി നോക്കാതെ സ്‌നേഹിച്ച രണ്ടു പേരെ ഒന്നിപ്പിക്കാന്‍ ഇവിടെ മാലയും പൂച്ചെണ്ടും ഒരുക്കിയത് പൊലീസുകാര്‍, പിന്നെ പൊലീസ് സ്റ്റേഷനില്‍ സദ്യ. 

ചേവായൂര്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ അനുഷ്യയുടെയും ഓട്ടോ െ്രെഡവറായ അനൂപിന്റെയും പ്രണയസാക്ഷാത്കാരത്തിനൊപ്പം നിന്നാണ് പൊലീസ് മാതൃകയായത്. തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നരയ്ക്കുമിടയില്‍ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. അതിനുശേഷം സ്‌റ്റേഷനില്‍ പായസമടക്കമുള്ള വിഭവ സമൃദ്ധമായ സദ്യയൊരുക്കി.

ബാലുശ്ശേരി ഏകരൂല്‍ സ്വദേശിയായ അനുഷ്യയും കണ്ണാടിപ്പൊയില്‍ സ്വദേശിയായ അനൂപിന്റെയും ഒരു വര്‍ഷത്തെ പ്രണയസാഫല്യമാണ് പൊലീസുകാര്‍ നടത്തിക്കൊടുത്തത്. 
വധുവിനും വരനും വേണ്ട മാലയും പൂച്ചെണ്ടുമെല്ലാം ഒരുക്കിയത് പൊലീസുകാരാണ്. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് ആശീര്‍വദിച്ചതു സിഐയും എസ്‌ഐയും.

ബന്ധുവായ പൊലീസുകാരിയെ കാണാന്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അനുഷ്യയെ അനൂപ് ആദ്യമായി കാണുന്നത്. പരിചയവും സൗഹൃദവും പ്രണയമായി മാറി. ജാതി വ്യത്യസ്തമായതിനാല്‍ ഇരുവരുടെയും പ്രണയത്തെ അനുഷ്യയുടെ വീട്ടുകാര്‍ എതിര്‍ത്തു. അനൂപും ബന്ധുക്കളും പലതവണ സമീപിച്ചെങ്കിലും അനുഷ്യയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. അനുഷ്യയ്ക്ക് വേറെ കല്യാണാലോചനകളും തുടങ്ങി. 

സഹപ്രവര്‍ത്തകനു വേണ്ടി പൊലീസുദ്യോഗസ്ഥര്‍ അനുഷ്യയുടെ ബന്ധുകളുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനെത്തുടര്‍ന്നാണ് വിവാഹിതരാവാന്‍ ഇവര്‍ തീരുമാനമെടുക്കുകയായിരുന്നു. 

മണിക്കൂറുകള്‍ക്കൊണ്ട് നിശ്ചയിച്ച വിവാഹമായതിനാല്‍ ആരെയും ക്ഷണിക്കാന്‍ കഴിഞ്ഞില്ല. അനൂപിന്റെ സഹോദരിയടക്കമുള്ളവര്‍ വിവാഹത്തിന് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന