കേരളം

വര്‍ക്കല ഭൂമി ഇടപാട് വിവാദം: ദിവ്യ എസ് അയ്യര്‍ക്കെതിരായ ആരോപണത്തില്‍ തെളിവെടുപ്പ് ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

വര്‍ക്കല: സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഇടപെട്ട് സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തെന്ന ആരോപണത്തില്‍ ജില്ലാ കളക്ടറുടെ തെളിവെടുപ്പ് ഇന്ന്. സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിക്കാത്ത ഭൂമിയാണ് പതിച്ച് നല്‍കിയതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തഹസില്‍ദാര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍. വൈകീട്ട് നാല് മണിക്കാണ് തെളിവെടുപ്പ്.

വര്‍ക്കല ഇലകമണ്‍ പഞ്ചായത്തിലെ  27 സെന്റിലാണ് തര്‍ക്കം. തഹസില്‍ദാര്‍ ഏറ്റെടുത്ത ഭൂമി ഉന്നത കോണ്‍ഗ്രസ് ബന്ധമുള്ള സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുക്കുന്ന വിധത്തില്‍ നിലപാടെടുത്തെന്നാണ് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരായ ആരോപണം. തൊട്ടടുത്ത സര്‍വ്വെ നമ്പറില്‍ പെട്ട 39 സെന്റാണ് സ്വകാര്യ വ്യക്തിയുടെ കൈവശമുള്ളത്. റീസര്‍വേ വന്നപ്പോള്‍ അതില്‍ 26 സെന്റ് നഷ്ടമായെന്നും അത് അളന്ന് തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പുണ്ടാക്കിയ സബ് കളക്ടര്‍ ആറ്റ് പുറമ്പോക്ക് ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി കൂടി റദ്ദാക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ ബന്ധപ്പെട്ട രേഖകളെല്ലാം ജില്ലാ കളക്ടര്‍ വിളിച്ച് വരുത്തിയിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്റ് റവന്യു കമ്മീഷണറോട് റവന്യു മന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും കളക്ടര്‍ ഹിയറിങ് നടത്തട്ടെ എന്ന കുറിപ്പെഴുതി കമ്മീഷണര്‍ പ്രശ്‌നത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം