കേരളം

 വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവ്; കോളജ് ഫണ്ട് വകമാറ്റിയ കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊല്ലം എസ്എന്‍ കോളജിലെ ഫണ്ട് വകമാറ്റിയ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിങ്കില്‍ ബെഞ്ച് ഉത്തരവിട്ടു. 

അന്വേഷണം ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന് നിര്‍ദേശിച്ച കോടതി,വെള്ളാപ്പള്ളിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നിരീക്ഷിച്ചു. കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. കൊല്ലം സ്വദേശി സുരേന്ദ്രബാബു നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ