കേരളം

തലസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; നടന്‍ പൂജപ്പുര രവിയുടെ മകന്റെ 85000രൂപ തട്ടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്. നടന്‍ പൂജപ്പുര രവിയുടെ മകന്‍ ഹരികുമാറിന്റെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും 85000 രൂപ നഷ്ടമായി. 

ഇന്ന് രാവിലെ 11.45ഓടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി മെസ്സേജ് വരികയായിരുന്നു. എസ്ബിഐ തമ്പാനൂര്‍ ശാഖയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ പണം പിന്‍വലിച്ചത് ശരിയാണെന്നു ബാങ്ക് സ്ഥിരീകരിക്കുകയാരുന്നു. ഉടന്‍തന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്തു. 

പേയ് പാല്‍ എന്ന ഓണ്‍ലൈന്‍ വാലറ്റിലേക്കാണ് പണം പോയിരിക്കുന്നത്. ഇന്റര്‍നാഷ്ണല്‍ ട്രാന്‍സാക്ഷനാണ് നടന്നിരിക്കുന്നത്. തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിലും സൈബര്‍ സെല്ലിലും പരാതി കൊടുത്തിട്ടുണ്ടെന്ന് ഹരികുമാര്‍ സമകാലിക മലയാളത്തോട് പറഞ്ഞു. 

നിലവില്‍ സമാനസ്വഭാവമുള്ള മൂന്നുകേസുകള്‍ സൈബര്‍ സെല്ലിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രമുഖനായ ഒരു അഭിഭാഷകന്റെ പക്കല്‍ നിന്നും ഒരുലക്ഷത്തിന് മുകളില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്. 

താന്‍ ഈ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ ട്രാന്‍സാക്ഷനൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നും ചെറിയ ഓണ്‍ലൈന്‍ ഷോപ്പിങ് മാത്രമാണ് നടത്തിയിട്ടുള്ളതെന്നും ഹരികുമാര്‍ പറയുന്നു. 

തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അക്കൗണ്ട് നമ്പറുകള്‍ തിരക്കിക്കൊണ്ട് പലതവണ ഫോണ്‍കോളുകള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് അത്തരം കോളുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു. എങ്ങനെയാണ് പണം നഷ്ടപ്പെട്ടതെന്ന് ബാങ്കിനും പിടിയില്ലെന്ന് ഹരികുമാര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു