കേരളം

ഐഎസില്‍ ചേര്‍ന്ന നാലുമലയാളികള്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഐ എസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാബ,് ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഇതുസംബന്ധിച്ച് എന്‍ഐഎയില്‍ നിന്നും അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതായി കേരള പൊലീസ് അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാറിലുള്ള ഐസ് ക്യാമ്പില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കേരളത്തില്‍ നിന്നും കാണാതായവര്‍ ഉള്‍പ്പെടെ എത്തിപ്പെട്ട സ്ഥലമായി കരുതുന്നിടമാണ് അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യ. 2016 ജൂലായിലാണ് കാസര്‍ഗോഡ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. കേരളത്തില്‍ നിന്ന് 22 പേരാണ് ഐസില്‍ ചേര്‍ന്നതായി ഔദ്യോഗിക വിവരമുള്ളത്. എന്നാല്‍, സിറിയയിലും നംഗര്‍ഹാര്‍ തുടങ്ങിയ മേഖലകളിലുമായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എണ്‍പതോളം മലയാളികള്‍ ഇപ്പോഴുണ്ടെന്നാണ് നിഗമനം. ഇവരില്‍ ചിലര്‍ മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലൂടെയാണ് ഇവിടേക്ക് എത്തിയതെന്നാണ് വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!