കേരളം

രാജ്യത്തെ നിയമങ്ങള്‍വച്ച് സഭാകാര്യങ്ങളില്‍ ഇടപെടരുത്: ജോര്‍ജ് ആലഞ്ചേരി

സമകാലിക മലയാളം ഡെസ്ക്


ആല്ലുഴ: രാജ്യത്തെ നിയമങ്ങള്‍ വച്ച് സഭാകാര്യങ്ങളില്‍ ഇടപെടരുതെന്ന് സിറോ മലബാര്‍സഭ കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതില്‍ തെറ്റില്ല. സഭ പാലിക്കുന്ന കാനോന്‍ നിയമങ്ങള്‍ കോടതിനിയമത്തില്‍ നിന്നും വ്യത്യസ്തമാണ്. സഭാ നിയമങ്ങള്‍ക്കാണ് വിശ്വാസി പ്രാധാന്യം നല്‍കേണ്ടതെന്നും ആലഞ്ചേരി പറഞ്ഞു. കോടതി വിധികള്‍ കൊണ്ട് സഭയെ നീയന്ത്രിക്കാമെന്ന് വിശ്വസിക്കുന്നവര്‍ സഭയിലുണ്ട്. എന്നാല്‍, വിശ്വാസികള്‍ സഭാ നിയമങ്ങള്‍ക്കും പ്രധാന്യം നല്‍കണമെന്നും അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. 

ആലപ്പുഴ കോക്കമംഗലം സെന്റ് തോമസ് ചര്‍ച്ചില്‍ ദു:ഖവെള്ളി പ്രാര്‍ഥനകള്‍ക്കിടയിലാണ് മാര്‍ ആലഞ്ചേരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്‌.

എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ ആലഞ്ചേരി കുറ്റക്കാരനാണെന്ന് ആരോപണങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

കര്‍ദ്ദിനാള്‍ നിയമത്തിനതീതനല്ലെന്നും രാജ്യത്തെ എല്ലാവര്‍ക്കും ഒരേ നിയമമാണുള്ളതെന്നും അത് പാലിക്കാന്‍ കര്‍ദ്ദിനാള്‍ ബാധ്യസ്ഥനാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി