കേരളം

നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച സംഭവം: മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പലിന് ആദരാഞ്ജലിയര്‍പ്പിച്ച സംഭവത്തില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അടുത്തമാസം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പിവി പുഷ്പജയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പതിക്കുകയും പടക്കം പൊട്ടിക്കുകയുമാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത്. രണ്ടാംവര്‍ഷ എക്‌ണോമിക്‌സ് ബിരുദ വിദ്യാര്‍ഥികളായ മുഹമ്മദ് ഹനീഫ്, എംപി പ്രവീണ്‍, രണ്ടാം വര്‍ഷ ബിഎസ്‌സി കണക്ക് വിദ്യാര്‍ഥി ശരത് എന്നീവരെയാണ് പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

'വിദ്യാര്‍ഥി  മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍...ദുരന്തം ഒഴിയുന്നു..കാമ്പസ് സ്വതന്ത്രമാകുന്നു...'നെഹ്രു'വിന് ശാപമോക്ഷം എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. കോളേജ് ഭരണസമിതിയും സ്റ്റാഫും ചേര്‍ന്നുള്ള യാത്രയയപ്പ് ചടങ്ങ് നടത്താനായി ഓപ്പണ്‍ ഓഡിറ്റോറിയത്തിലെത്തിയപ്പോഴാണ് പോസ്റ്റര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത്. മധുരം നല്‍കിയും പടക്കം പൊട്ടിച്ചും ഏതാനും ചില വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ യാത്രയയപ്പിനെ ആഘോഷിക്കുകയും ചെയ്തു.

മധുരം വിതരണം ചെയ്യുന്നതും പടക്കം പൊട്ടിക്കുന്നതിന്റെയെല്ലാം ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി