കേരളം

രാഷ്ട്രീയ കൊലപാതകം നടത്തുന്നവര്‍ വിഡ്ഢികളെന്ന് സുപ്രീംകോടതി; ഷുഹൈബ് കൊലപാതകത്തില്‍ സിബിഐ അന്വേഷണം ഉടനില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കണ്ണൂരിലെ കോണ്‍ഗ്രസ് യുവനേതാവ് ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ഉടനില്ല. നിലവിലെ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിനുളള സ്‌റ്റേ നീക്കണമെന്നാവശ്യം കോടതി തളളി. അന്തിമറിപ്പോര്‍ട്ട് നല്‍കുന്നത് തടയണമെന്ന ഹര്‍ജിയിലെ ആവശ്യവും കോടതി തളളി.അതേസമയം സിബിഐ അന്വേഷണത്തില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കോടതി സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി വിശദമായി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.


രാഷ്ട്രീയ കൊലപാതകം നടത്തുന്നവര്‍ വിഡ്ഢികളെന്ന് പറഞ്ഞ സുപ്രീംകോടതി ഷുഹൈബ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിന് അനുമതി നല്‍കി. അതേസമയം സുപ്രീംകോടതിയുടെ ഉത്തരവ് തിരിച്ചടിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ക്ക് മാത്രമാണ് കോടതി ഉത്തരവ് ബാധകമെന്നും കെ സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത