കേരളം

ബോംബേറ് കേസിലെ പ്രതിയെ സിപിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സിപിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ഇന്നലെ വൈകീട്ട് കോഴിക്കോട് പേരാമ്പ്ര ടൗണിന് സമീപം ചേമ്പ്രയിലാണ് സംഭവം. ബോംബേറ് കേസിൽ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത പ്രതി സുധാകരനെയാണ് സിപിഎം പ്രവർത്തകർ ബലമായി മോചിപ്പിച്ചത്. 

സുധാകരനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുന്നതിനിടെ സിപിഎം പ്രവർത്തകർ പൊലീസ് ജിപ്പ് തടഞ്ഞു. തുടർന്ന് സുധാകരനെ പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി കൊണ്ടു പോകുകയായിരുന്നു. സംഭവ സമയത്ത് എഎസ്ഐയും പൊലീസുകാരുമാണ് ജീപ്പിൽ ഉണ്ടായിരുന്നതെന്ന് നാദാപുരം ഡിവൈഎസ്പി സുനിൽകുമാർ പറഞ്ഞു. 

കഴിഞ്ഞ വിഷുദിനത്തിൽ സിപിഎമ്മും, ആർഎസ്എസിൽ നിന്ന് തെറ്റി പിരിഞ്ഞവരുടെ സംഘടനയായ ശിവജി ​ഗ്രൂപ്പും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഏതാനും പേരുടെ വീടുകളിലേക്ക് ബോംബേറും നടന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് ബേംബേറിൽ സുധാകരന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് സുധാകരനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് വരികയായിരുന്നു പൊലീസ് സംഘം. 
 
പ്രതിയെ മോചിപ്പിച്ച സംഭവത്തിൽ കണ്ടാലറിയുന്ന 15 സി.പി.എം പ്രവർത്തകർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സുധാകരനെയും, പ്രതിയെ ബലമായി മോചിപ്പിച്ച സിപിഎമ്മുകാരെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്