കേരളം

ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളത്ത്  കൊല്ലപ്പെട്ട വിദേശവനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്രിസ്ത്യന്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്നും മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടു. 

അതേസമയം ലിഗയുടെ സംസ്‌കാരചടങ്ങുകള്‍ പുരോഗമിക്കുകയാണ്. തൈക്കാട് ശാന്തി കവാടത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം തന്നെ എത്തിയിട്ടുണ്ട്‌. മനുഷ്യാവകാശ കമ്മീഷന്റെ ഇത്തരത്തിലുള്ള ഉത്തരവ് കിട്ടിയിട്ടില്ലെന്ന്‌ മന്ത്രിമാരും ഉദ്യോഗസ്ഥരും പറഞ്ഞു

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം ദഹിപ്പിക്കരുതെന്ന ഉത്തരവ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഡിജിപിക്ക് കൈമാറിയതായും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്