കേരളം

ലിഗയുടെ സംസ്‌കാരം: മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതും മനുഷ്യത്വരഹിതമെന്നും കടകംപളളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ ശവസംസ്‌കാരചടങ്ങുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്‍. കമ്മീഷന്റെ ഉത്തരവ് തരംതാണതും മനുഷ്യത്വരഹിതമെന്നും കടകംപളളി സുരേന്ദ്രന്‍ വിമര്‍ശിച്ചു. 

നേരത്തെ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കണക്കിലെടുക്കാതെ കോവളത്ത് കൊല്ലപ്പെട്ട വിദേശവനിതയുടെ മൃതദേഹം സംസ്‌കരിച്ചു. ശാന്തി കവാടത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പടെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.

മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ഇറങ്ങിയത്. കൊല്ലപ്പെട്ട ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യാന്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ലിഗ കൊല്ലപ്പെട്ടതാണെന്ന് മൃതദേഹ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കേസ് അന്വേഷണം മുന്നോട്ടുപോകുന്നതിന് മൃതദേഹം സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ആവശ്യമായി വരുമെന്നും ചിലപ്പോള്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടി വരുമെന്നും പരാതിയില്‍ പറയുന്നു.

പരാതിക്കാരന് മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഉത്തരവിന്റെ കോപ്പി ഡിജിപിക്ക് കൈമാറിയെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരം ലിഗയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും