കേരളം

മകളുടെ കല്യാണത്തിന് അത്താഴ വിരുന്നിന് പകരം നാടകം വിളമ്പി ഒരു നാടക പ്രവര്‍ത്തകന്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മകളുടെ  വിവാഹത്തിന് അത്താഴ വിരുന്നിനു പകരം നാടകം നടത്തി ഒരു നാടക പ്രവര്‍ത്തകന്‍. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രാമാനന്ദം' നാടക ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തകന്‍ സതീശന്‍ കുണ്ടായിയാണ് മകള്‍ ലക്ഷ്മിയുടെ വിവാഹത്തിന് നാടകം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം അക്ഷരയുടെ എട്ടുനാഴിക പൊട്ടന്‍ എന്ന നാടകമാണ് കല്യാണ ദിവസമായ നാളെ അവതരിപ്പിക്കുന്നത്. തൃശൂര്‍ തൃക്കൂര്‍ തേവര്‍മഠം ഹാളില്‍ വെച്ചാണ് നാടകം നടത്തുന്നത്. 

ഡ്രാമാനന്ദത്തിന്റെ സഹയാത്രികനായ സദ്ജിത് പനങ്ങാട് ഇതുസംന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം: 


സതീശന്‍ കുണ്ടായി..
കാരുണ്യം നിറഞ്ഞ മനുഷ്യ സ്‌നേഹി...

കൊച്ചു സ്വപ്നങ്ങളും
കുഞ്ഞുമോഹങ്ങളും ഉള്ള നാടക സ്‌നേഹി...

നാടകത്തോട് വല്ലാത്ത ഇഷ്ടം തന്നെയാണ് ഡ്രാമാനന്ദത്തിന്റെ സഹയാത്രികന്‍ ആയതും.......

മകള്‍ ലക്ഷ്മിയുടെ കല്യാണത്തിന്റെ അത്താഴ വിരുന്ന് സല്‍ക്കാരത്തിന് 
പ്രഥമന് പകരം ഒരു നാടകമാണ് വിളമ്പുന്നത് ....

തിരു അക്ഷരയുടെ ''എട്ടു നാഴിക പൊട്ടന്‍'....

5 ... 5. .. 2018 ശനിയാഴ്ച 
വൈകീട്ട് 
തൃശൂര്‍ , തൃക്കൂര്‍ തേവര്‍ മഠം ഹാളില്‍

നാടകം കല്യാണ വീടുകളിലും നടക്കട്ടെ!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍