കേരളം

കോണ്‍ഗ്രസ് ക്ഷണം ചര്‍ച്ച ചെയ്യും; ചെങ്ങന്നൂരില്‍ തനിച്ച് മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കാനില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെളളാപ്പളളി. ഇക്കാര്യത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് തളളിയാണ് തുഷാര്‍ വെളളാപ്പളളി രംഗത്തുവന്നത്.  തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെളളാപ്പളളി നടേശന്‍ ആവശ്യപ്പെട്ടിരുന്നു. 

എന്‍ഡിഎ വിടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് പറഞ്ഞ തുഷാര്‍ വെളളാപ്പളളി പ്രശ്‌നപരിഹാരത്തിന് സാധ്യതയുളളതിനാലാണ് കടുത്ത നിലപാട് സ്വീകരിക്കാത്തതെന്നും വ്യക്തമാക്കി. അതേസമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനില്‍ക്കും.എന്നാല്‍ എന്‍ഡിഎയ്ക്ക് എതിരെ പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ കോണ്‍ഗ്രസ് ക്ഷണം ചര്‍ച്ച ചെയ്യുമെന്നും തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കി.

നേരത്തെ ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട വെളളാപ്പളളി ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു. ഇനി ബിജെപിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ അതിനെ പിന്‍തുണയ്ക്കില്ല. ബിഡിജെഎസിന് ഇപ്പോഴുള്ളത് മനസ് തകര്‍ന്ന അണികളാണെന്നും അദേഹം വ്യക്തമാക്കി.അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറഞ്ഞവര്‍ പോലും പിന്നാലെ വരുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ