കേരളം

ദീപാ നിശാന്തിനെതിരെ കൊലവിളി, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദീപാ നിശാന്തിനെതിരെ കൊലവിളി നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ബിജു നായര്‍, രമേശ് കുമാര്‍ നായര്‍ എന്നിവര്‍ക്കെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. ദീപാ നിശാന്ത് എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അവളുടെ രക്തം വേണമെന്നും പറഞ്ഞായിരുന്നു കൊലവിളി.

കത്തുവ സംഭവത്തെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ എന്നയാള്‍ എഴുതിയ പോസ്റ്റിനെ അനുകൂലിച്ച് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിജെപി നേതാവ് ടി ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപാ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തിക്കൊണ്ട് എല്ലാ പ്രവര്‍ത്തകരും ഇരുവര്‍ക്കുമെതിരെ രംഗത്തുവരണമെന്ന് ആഹ്വാനം നല്‍കിയിരുന്നു.

ദീപക്കിനെതിരെ പരാതി നല്‍കിയതിനെക്കുറിച്ചും സംഘത്തോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നും പറഞ്ഞ് ബിജു നായര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. ഇതില്‍ വന്ന കമന്റിലാണ് കൊലവിളിയും അതിന് പിന്തുണ നല്‍കുന്ന മറുപടിയും വന്നത്.നേരത്തെ ദീപാ നിശാന്തിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയും ഇവരെക്കുറിച്ച് മോശം പറയുകയുമാണ് ഇക്കൂട്ടര്‍ ചെയ്തിരുന്നത്. തുടര്‍ന്നാണ് തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ദീപ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്