കേരളം

അഹങ്കാരിയെ മാറ്റണമെന്ന് സിപിഎം നേതൃത്വം ; പത്തനംതിട്ട കളക്ടറെ സര്‍ക്കാര്‍ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്തനംതിട്ട കളക്ടര്‍ ആര്‍ ഗിരിജയെ മാറ്റി. ബാലമുരളിയാണ് പുതിയ കളക്ടര്‍. കളക്ടറെ മാറ്റണമെന്ന് സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണിനെയും തല്‍സ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്.

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ആശിക്കും ഭൂമി വനവാസിക്ക് എന്ന പദ്ധതിയുടെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് ജില്ലാ കളക്ടര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഭൂമി ഇടപാട് നിര്‍ത്തിവെക്കാന്‍ കളക്ടര്‍ ട്രൈബല്‍ ഓഫീസര്‍ക്ക് ഉത്തരവും നല്‍കി. 

ഇതിന് പിന്നാലെയാണ് കളക്ടര്‍ക്കെതിരെ സിപിഎം രംഗത്തെത്തിയത്. കളക്ടര്‍ അഹങ്കാരിയാണെന്നും, അഹങ്കാരത്തിന്റെ വേര് അറുക്കാന്‍ തൊഴിലാളി പ്രസ്ഥാനത്തിന് അറിയാമെന്നും ഇക്കാര്യം എല്ലാവരും ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പരസ്യമായി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരാണ് തനിക്കെതിരെ രംഗത്തുവന്നതെന്നായിരുന്നു കളക്ടറുടെ പ്രതികരണം. ഭൂമി ഇടപാട് സ്റ്റേ ചെയ്ത കളക്ടറുടെ ഉത്തരവിന് പിന്നാലെ 40 ലക്ഷം രൂപയോളം, ഭൂമി വാങ്ങിയതിന്റെ പേരില്‍ ട്രൈബല്‍ ഓഫീസില്‍ നിന്ന് സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി ആരോപണം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി