കേരളം

​ഗർഭിണിയെ ആക്രമിച്ച സംഭവം; സിപിഎം നേതാവിനെതിരെ വധശ്രമത്തിന് കേസെടുക്കണം: ദേശീയ ന്യൂനപക്ഷകമ്മീഷൻ

സമകാലിക മലയാളം ഡെസ്ക്

കോടഞ്ചേരി: കോടഞ്ചരിയില്‍ വേളങ്കോട് ലക്ഷംവീട് കോളനിയില്‍ വീട്ടില്‍ കയറി ഗര്‍ഭിണിയായ യുവതിയെയും കുടുംബത്തെയും ആക്രമിച്ചതിനെതുടര്‍ന്ന് ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്ന് ദേശീയ ന്യൂനപക്ഷകമ്മീഷന്‍. സംഭവത്തിന് പിന്നാലെ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍ നേരിട്ടെത്തി അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുടുംബത്തിന് മതിയായ സുരക്ഷയൊരുക്കണമെന്ന് എസ്പിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ജ്യോത്സനയ്ക്കും കുടുംബത്തിനും നേരെ സിപിഎം അക്രമം പതിവായ സാഹചര്യത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപടെല്‍. 

സിപിഎം ആക്രമണത്തെ തുടര്‍ന്ന് ജ്യോത്സനയക്ക് പലതവണ വീടുമാറേണ്ടി വന്നിരുന്നു. ഇത് ആ കുടുംബത്തിന് മതിയായ സുരക്ഷയൊരുക്കാത്ത സാഹചര്യത്തിലാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ഇതില്‍ എസ്പി ഉള്‍പ്പെടയുള്ള ആളുകള്‍ക്ക് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കമ്മീഷന്‍ വിലയിരുത്തി. 

ജോത്സനയക്കും കുടുംബത്തിനും ഏതെങ്കിലും തരത്തിലുള്ള അക്രമം ഉണ്ടായാല്‍ ഡിജിപിയെ വിളിച്ചുവരുത്തുന്നതുള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എസ്പിയോട് കമ്മീഷന്‍ ഉപാധ്യക്ഷന്‍ വ്യ്ക്തമാക്കി. നിലവില്‍ 316 വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ജ്യോത്സനയെ വധിക്കാനാണ് ശ്രമം നടന്നത്. അതിനാല്‍ വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതികള്‍ക്ക് 307 വകുപ്പ് ചുമത്തണമെന്നും കമ്മീഷന്‍ എസ്പിയെ അറിയിച്ചിട്ടുണ്ട്.

ലക്ഷംവീട് കോളനിയിലെ തേനാംകുഴിയില്‍ സിബി ചാക്കോയുടെ നാലരമാസം ഗര്‍ഭിണിയായ ഭാര്യ ജോസ്‌നയെയും ഇവരുടെ മൂന്ന് മക്കളെയും വീട്ടില്‍ കയറി ആക്രമിക്കുകയും ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായെന്നുമാണ് കേസ്. മര്‍ദനത്തില്‍ പരിക്കേറ്റ ജോസ്‌നയുടെ നാലരമാസം വളര്‍ച്ചയായ ഗര്‍ഭസ്ഥശിശു രക്തസ്രാവത്തെതുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ മരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി