കേരളം

ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ചട്ടവിരുദ്ധമായി; എ വി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്പിയുടെ വീഴച്കള്‍ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. എ വി ജോര്‍ജിനെതിരെ അച്ചടക്കനടപടിക്ക് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തതായാണ് വിവരം. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും.

പൊലീസിന് നാണക്കേടുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എ വി ജോര്‍ജിന്റെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടിഎഫിന്റെ നിയമസാധുത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമാനുസൃതമല്ല ആര്‍ടിഎഫ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു മുഖ്യ ആക്ഷേപം. ഇത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് അന്വേഷണസംഘം ഡിജിപിക്ക് കൈമാറിയത്. ഡിജിപിയുടെ ഉത്തരവില്ലാതെയാണ് എ വി ജോര്‍ജ് ആര്‍ടിഎഫ് രൂപികരിച്ചതെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ ഇത് ചട്ടവിരുദ്ധമാണെന്നൂം ചൂണ്ടികാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു