കേരളം

മുതിര്‍ന്ന മദ്ദള കലാകാരന്‍ എടപ്പാള്‍ അപ്പുണ്ണി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശുര്‍: പ്രമുഖ മദ്ദള കലാകാരന്‍ എടപ്പാള്‍ അപ്പുണ്ണി അന്തരിച്ചു. വാര്‍ധക്യസഹജമായ കാരണങ്ങളാല്‍ കുന്നംകുളത്തു മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

1961 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ കലാകാരനായിരുന്ന അദ്ദേഹത്തിന് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, പി.കെ. രാമകൃഷ്ണന്‍ അക്കാദമി അവാര്‍ഡ്, കേരള ക്ഷേത്രവാദ്യകലാ അക്കാദമി പുരസ്‌കാരം, പൂമുള്ളി ആറാം തമ്പുരാന്‍ സ്മാരക സുവര്‍ണ പുരസ്‌കാരം, ഗുരുവായൂര്‍ ഭജനസംഘം അയ്യപ്പ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ദൂരദര്‍ശനിലെ ആദ്യത്തെ മദ്ദള വായന അപ്പുണ്ണിയുടേതായിരുന്നു.

പിതാവ് തൃത്താല തേറമ്പത്ത് രാമന്‍നായരുടെ ശിക്ഷണത്തില്‍ കടവല്ലൂര്‍ ശ്രീരാമസ്വമി ക്ഷേത്രത്തില്‍ ഇരുപത്തൊന്നാം വയസ്സിലാണ് അരങ്ങേറ്റം കുറിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ