കേരളം

ഒരു വ്യക്തിയെ തല്ലിക്കൊല്ലാന്‍ അധികാരമില്ല, പൊലീസ് നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമല്ല; വീണ്ടും വിമര്‍ശനവുമായി മന്ത്രി സുധാകരന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസിനെ വീണ്ടും വിമര്‍ശിച്ച് മന്ത്രി ജി സുധാകരന്‍. പൊലീസ് നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നയമല്ല. ഒരു വ്യക്തിയെ തല്ലിക്കൊല്ലാന്‍ പൊലീസിന് അധികാരമില്ല. ഇതില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

 കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വത്തെ സംശയനിഴലില്‍  നിര്‍ത്തുന്ന ശ്രീജിത്തിന്റെ അമ്മയുടെ ആരോപണം പാര്‍ട്ടി അന്വേഷിക്കട്ടെയെന്നും സുധാകരന്‍ പ്രതികരിച്ചു. കഴിഞ്ഞ ദിവസം വരാപ്പുഴയില്‍ നിരപരാധിയായ യുവാവിനെ മര്‍ദിച്ചു കൊന്നതു പൊലീസിലെ ക്രിമിനലുകളാണെന്ന് മന്ത്രി ജി സുധാകരന്‍ ആരോപിച്ചിരുന്നു. അവരെ സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ല. പൊലീസില്‍ ക്രിമിനലുകളുണ്ടെന്നു കണ്ടെത്തിയത് യുഡിഎഫ് സര്‍ക്കാരിന്റെ പഠനത്തിലാണ്. അതില്‍ പെട്ടവരാണ് വരാപ്പുഴയില്‍ ക്രൂരത കാട്ടിയതെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും