കേരളം

അതിരൂപത ഭൂമി കുംഭകോണം :  കര്‍ദിനാള്‍ ആലഞ്ചേരി സ്ഥാനത്യാഗം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ക്രിമിനല്‍ ഗൂഡാലോചനക്കൊപ്പം സാമ്പത്തിക തിരിമറിയും വിശ്വാസ വഞ്ചനയും നടത്തിയ കര്‍ദിനാള്‍ സ്ഥാനത്യാഗം ചെയ്യണമെന്നാണ് പോസ്റ്ററിലെ ആവശ്യം. എറണാകുളത്തെ വിവിധ പള്ളികള്‍ക്ക് മുന്നിലാണ് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. 

ആര്‍ച്ച് ഡയോസിയന്‍ മൂവ്‌മെന്റിന്റെ പേരിലാണ് പോസ്റ്ററുകള്‍. കോട്ടപ്പടി ഭൂമി വില്‍പ്പനയെ ചൊല്ലി സിറോ മലബാര്‍ സഭ വൈദികര്‍ക്കിടയില്‍ വീണ്ടും  ഭിന്നത ഉടലെടുത്തിരുന്നു. കോട്ടപ്പടിയിലെ ഭൂമി വിറ്റ് കടം വീട്ടാനുള്ള ശ്രമമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. തുടര്‍ന്ന് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടനെതിരെ അംഗങ്ങള്‍  രംഗത്തെത്തുകയും ചെയ്തു. 

വൈദിക സമിതി സെക്രട്ടറിക്കും സഹായ മെത്രാന്മാര്‍ക്കുമെതിരെ രണ്ട് വൈദികര്‍ സിനഡിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വിശ്വാസികളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി നിയമവിധേയമായല്ലാതെ വില്‍ക്കാന്‍ കഴിയില്ല എന്നതിന്റെ ഇച്ഛാഭംഗമാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നാണ് വൈദിക സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം