കേരളം

തീയേറ്ററിനുള്ളിലെ ബാലപീഡനം: നടപടിയെടുക്കാതിരുന്ന എസ്‌ഐയ്‌ക്കെതിരേയും പോക്‌സോ ചുമത്താന്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാളില്‍ തീയേറ്ററിനുള്ളില്‍ പത്തുവയസ്സുകാരിയെ അമ്മയുടെ സാന്നിധ്യത്തില്‍ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിക്കെതിരെ പരാതി  ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടികാണിച്ച ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുത്ത അമ്മയ്ക്കും പ്രതി
മൊയ്തീനും എതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നേരത്തെ എസ്‌ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ്പി സസ്‌പെന്റ് ചെയ്തിരിന്നു. 

കേസ് ഒതുക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ തിരൂര്‍ ഡിവൈഎസ്പിയുടെ പങ്ക് പരിശോധിക്കാനും ഡിജിപി നിര്‍ദേശം നല്‍യിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കേസെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. 

ന്‌നാല്‍ പരാതി എസ്‌ഐ മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡിവൈഎസ്പി അടക്കമുള്ള മേലുദ്യോഗസ്ഥര്‍ നടപടി എടുക്കുന്നതില്‍ തടഞ്ഞുവെന്നാണ് ആരോപണം ഉയര്‍ന്നത്. പ്രതി മൊയ്തീന്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ സഹായകരമായ നിലപാടെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് സത്യസന്ധമായ അന്വേഷണത്തിന് വിഘാതമാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

എടപ്പാളില്‍ തീയേറ്ററില്‍ കുട്ടിയ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ആരോപിച്ചു. പൊലീസിനുള്ളില്‍ ഇപ്പോഴും സ്ത്രീ വിരുദ്ധരുണ്ട്. ഇവരാണ് കുഴപ്പക്കാര്‍. കേസെടുക്കാതിരിക്കാന്‍ ഇടപെട്ട പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്. എന്നാല്‍ ഇതിനെ സര്‍ക്കാരിനെതിരായ അജന്‍ഡയാക്കി മാറ്റേണ്ട. എന്നാല്‍ ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് സര്‍ക്കാരിനെയും ഭരണാധികാരികളെയും വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എടപ്പാളില്‍ അമ്മയെന്ന് പറയപ്പെടുന്ന സ്ത്രീയുടെ അറിവോടെയാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്