കേരളം

പൊലീസിലും സ്ത്രീ വിരുദ്ധ മനോഭാവം ; തീയേറ്റര്‍ പീഡനത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : എടപ്പാളില്‍ തീയേറ്ററില്‍ കുട്ടിയ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ വനിതാ കമ്മീഷന്‍. സംഭവത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. പൊലീസിനുള്ളില്‍ ഇപ്പോഴും സ്ത്രീ വിരുദ്ധരുണ്ട്. ഇവരാണ് കുഴപ്പക്കാരെന്നും ജോസഫൈന്‍ പറഞ്ഞു. കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. 

പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി എന്ന് വ്യക്തമാണ്. എന്നാല്‍ ഇതിനെ സര്‍ക്കാരിനെതിരായ അജന്‍ഡയാക്കി മാറ്റേണ്ട. എന്നാല്‍ ജനാധിപത്യ രാജ്യം എന്ന നിലയ്ക്ക് സര്‍ക്കാരിനെയും ഭരണാധികാരികളെയും വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. എടപ്പാളില്‍ അമ്മയെന്ന് പറയപ്പെടുന്ന സ്ത്രീയുടെ അറിവോടെയാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കടുത്ത നടപടി എടുക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. 

സംഭവത്തില്‍ ക്രിയാത്മകമായി പ്രതികരിച്ച തിയേറ്റര്‍ ഉടമയെ വനിതാ ക്മമീഷന്‍ അധ്യക്ഷ നേരിട്ട് കണ്ട് അഭിനന്ദിച്ചു. തിയേറ്റര്‍ ഉടമയുടെ നടപടി അഭിനന്ദനാര്‍ഹമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇടപെടുന്നത് സദാചാര പൊലീസിന്റെ തരത്തിലേക്ക് മാറരുതെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് ഉണ്ടായ പോലെ നിയമപരമായ നടപടികളിലൂടെ നേരിടുകയാണ് വേണ്ടതെന്നും വനിത കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്