കേരളം

പൊലീസ് അസോസിയേഷന് ഡിജിപിയുടെ നോട്ടീസ് : അസോസിയേഷന്‍ യോഗങ്ങളിലെ ചട്ടലംഘനങ്ങളില്‍ വിശദീകരണം തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൊലീസ് അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നോട്ടീസ് അയച്ചു. അസോസിയേഷന്‍ നേതൃത്വത്തിനാണ് നോട്ടീസ് അയച്ചത്. അസോസിയേഷന്‍ യോഗങ്ങളില്‍, മുമ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറുകള്‍ക്കും നോട്ടീസുകള്‍ക്കും വിരുദ്ധമായി ഏതെങ്കിലും തരത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

അസോസിയേഷന്റെ സെമിനാറില്‍ ഡിജിപി ഇന്ന് സംബന്ധിക്കുന്നുണ്ട്. അതിന് മുന്നോടിയായാണ് നോട്ടീസ് നല്‍കിയത്. അസോസിയേഷന്‍ യോഗങ്ങളില്‍ രാഷ്ട്രീയ അതിപ്രസരം കൂടുതലാണെന്ന ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ ഡിജിപി ഇതുവരെ പ്രതികരിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. 

അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റേഞ്ച് ഐജി മാരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അസോസിയേഷന്‍ യോഗങ്ങളില്‍ ചട്ടലംഘനം നടന്നതായാണ് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ അറിയിച്ചിരുന്നത്. എസ്പിമാരുടെ റിപ്പോര്‍ട്ട് കൂടി ക്രോഡീകരിച്ചാകും റേഞ്ച് ഐജിമാര്‍ അന്തിമറിപ്പോര്‍ട്ട് നല്‍കുക. 

അതേസമയം ഡിജിപി നോട്ടീസ് അയച്ചുവെന്ന വാര്‍ത്ത പൊലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ നിഷേധിച്ചു. ഇങ്ങനെ വാര്‍ത്ത വരുന്നതിന് പിന്നില്‍ എന്താണെന്ന് അറിയില്ല. ഇത്തരത്തില്‍ ഒരു നോട്ടീസും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ