കേരളം

തീയേറ്റര്‍ പീഡനം; വീണ്ടും പ്രതിക്ക് കൂട്ടുനിന്ന് പൊലീസ്; ചുമത്തിയത് പോക്‌സോ ആക്ടിലെ ദുര്‍ബല വകുപ്പുകള്‍ 

സമകാലിക മലയാളം ഡെസ്ക്

ചങ്ങരംകുളം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസ് പ്രതി മൊയ്തീന്‍കുട്ടിക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി പൊലീസ്. പോക്‌സോ 5(എം) വകുപ്പ് ഒഴിവാക്കി. പകരം ദുര്‍ബലമായ 9,10,16 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. ശിശു ക്ഷേമ സമിതി നിര്‍ദേശിച്ച വകുപ്പാണ് ചേര്‍ക്കാതിരുന്നത്. കേസ് ദുര്‍ബലമാകുമെന്ന് ശിശു ക്ഷേമസമിതി വ്യക്തമാക്കി. 

നേരത്തെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തെളിവ് സഹിതം പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്. ഇത് വിവാദമായതോടെ കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്‌ഐയെ സസ്‌പെന്റ് ചെയ്തിരുന്നു. പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി സമ്മതിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും