കേരളം

മാണിയില്‍ മലക്കം മറിഞ്ഞ് സിപിഐ; എല്ലാവരുടേയും വോട്ട് വേണമെന്ന് ബിനോയ് വിശ്വം

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: കെ.എം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമാണെന്ന നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം. ചെങ്ങന്നൂരില്‍ എല്ലാവരുടേയും വോട്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവോട്ടും സ്വീകരിക്കണമെന്ന കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ചെങ്ങന്നൂരില്‍ കെ.എം മാണിയുടെ വോട്ട് വേണ്ടെന്ന് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നിലപാട് മയപ്പെടുത്തിയിരുന്നു. ആരുടേയും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

കെ.എം മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രതീകമാണ് എന്നായിരുന്നു സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ബിനോയ് വിശ്വത്തിന്റെ പ്രസ്താവന. മാണിയുടെ വോട്ടു വേണ്ടെന്നു ഘടകകക്ഷി പ്രഖ്യാപിക്കേണ്ടെന്നു കോടിയേരി പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. എല്‍ഡിഎഫിന്റെ ഭാഗമായി മാണി മാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് ഇടതുമുന്നണിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും