കേരളം

മാഹി ബാബു വധം: പ്രതി കുറ്റം സമ്മതിച്ചു; കൊലയ്ക്ക് കാരണം വ്യക്തിവൈരാ​ഗ്യമെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്


കണ്ണൂർ:മാഹിയിലെ സിപിഎം നേതാവ് ബാബുവിന്റെ കൊലപാതകത്തിന് കാരണം  പിന്നിൽ വർഷങ്ങളായുള്ള വ്യക്തിവൈരാ​ഗ്യമാണെന്ന് പുതുച്ചേരി പൊലീസ്. വടിവാള്‍ ഉപയോഗിച്ച് നാലംഗസംഘമാണ് ബാബുവിനെ കൊലപ്പെടുത്തിയത്. കേസില്‍ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ വൈകാതെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

അറസ്റ്റിലായ പ്രതി നിജേഷ് കുറ്റം സമ്മതിച്ചാതായും നിജേഷ് നേരിട്ട് കുറ്റകൃത്യത്തിൽ പങ്കാളിയായെന്നും പൊലീസ് പറഞ്ഞു. പ്രതികളെ ഒളിവിൽ പോകൻ സഹായിച്ചത് ശരത്തും ജെറിനുമാണെന്ന് പുതുച്ചേരി പൊലീസ് പറഞ്ഞു.ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയതിന്റെ പ്രതികാരമായാണ് ബാബുവിനെ കൊലപ്പെടുത്തിയത്. നേരത്തെ രണ്ട് തവണ വധശ്രമം നടന്നെങ്കിലും ബാബു രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബൈക്കിലെത്തിയ നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഒപ്പം ചില പ്രദേശവാസികളുടെ സഹായവും പ്രതികള്‍ക്ക് ലഭിച്ചിരുന്നതായി പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി