കേരളം

വനഭൂമിക്ക് അവകാശവാദവുമായി വയലാര്‍ ശരത് ചന്ദ്രവര്‍മ പൊന്തന്‍പുഴയില്‍; നാട്ടുകാര്‍ തടഞ്ഞുവെച്ചു

സമകാലിക മലയാളം ഡെസ്ക്


പത്തനംതിട്ട; പൊന്തന്‍പുഴയില്‍ വനഭൂമി തങ്ങളുടെ കുടുംബസ്വത്താണെന്ന് അവകാശപ്പെട്ടെത്തിയ പ്രമുഖ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കുടുംബാവകാശമായി വനഭൂമിക്കു പട്ടയമുണ്ടെന്ന് അവകാശമുന്നയിച്ച് എത്തിയ ഗാനരചയീതാവിനേയും ബന്ധുക്കളേയും നാട്ടുകാരും സമരസമതിക്കാരും ചേര്‍ന്നാണ് തടഞ്ഞുവെച്ചത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 

ശരത് ചന്ദ്രവര്‍മ, ഭാര്യാ സഹോദരന്‍ പ്രസാദ് വര്‍മ എന്നിവരും ബന്ധുക്കളും സുഹൃത്തും ഉള്‍പ്പെടെ അഞ്ചുപേരാണ് എത്തിയത്. ശരത് ചന്ദ്രവര്‍മയെ കാറില്‍ നിന്നിറങ്ങാന്‍ സമരക്കാര്‍ അനുവദിച്ചില്ല. ഒപ്പമുണ്ടായിരുന്നവരെ സമരപ്പന്തലില്‍ തടഞ്ഞുവച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ശരത്ചന്ദ്രവര്‍മയെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ഭാര്യാ സഹോദരനെ സമരക്കാര്‍ പന്തലില്‍ തടഞ്ഞുവച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍