കേരളം

തിയേറ്റര്‍ പീഡനം; മേലുദ്യോഗസ്ഥരെ വെള്ളപൂശി എസ്പിയുടെ റിപ്പോര്‍ട്ട്; വീഴ്ച എസ്‌ഐയ്ക്ക് മാത്രം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വെള്ളപൂശി മലപ്പുറം എസ്.പിയുടെ റിപ്പോര്‍ട്ട്. ചങ്ങരംകുളം എസ്‌ഐയ് കെ.ജി ബേബി മാത്രമാണ് വീഴവരുത്തിയിട്ടുള്ളത് എന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് മലപ്പുറം എസ്പി ഡിജിപിയ്ക്ക് കൈമാറി. എസ്‌ഐക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. തിരൂര്‍ ഡിഐഎസ്പിയെ എസ്‌ഐ വിവരം അറിയിച്ചിരുന്നില്ല,അതിനാലാണ് ഡിവൈഎസ്പി കേസിനെപ്പറ്റി അന്വേഷിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സ്വാഭാവികം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

പരാതി ലഭിച്ചിട്ടും അന്വേഷിക്കാത്തതിനെക്കുറിച്ച് മറന്നുപോയി എന്നാണ് എസ്‌ഐ കെ.ജി ബേബിയുടെ വിശദീകരണം. പ്രതി മൊയ്ദീന്‍കുട്ടിയുമായി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അടുപ്പമുണ്ടെന്നും അതുകൊണ്ടാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചത് എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് എസ്പിയുടെ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. 

എഡപ്പാളിലെ സിനിമ തീയേറ്ററില്‍ അമ്മയുടെ സാന്നിധ്യത്തില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.  തുടര്‍ന്ന് മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് മൊയ്ദീന്‍കുട്ടിയെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി