കേരളം

മൈക്രോ ഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ എഫ്‌ഐആര്‍ 

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.ചെങ്ങന്നൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ രണ്ടുപേരുമുള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്.  എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ട് കേസെടുക്കണമെന്ന് നേരത്തെ ചെങ്ങന്നൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 

പിന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ എംഡി എന്‍ നജീബിനെ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. മൈക്രോ ഫിനാന്‍സിലെ വിവിധ സംഘങ്ങള്‍ക്കായി പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി.

അഞ്ച് ശതമാനം പലിശയ്ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം വരെ പലിശയിലാണ് വിതരണം ചെയ്തതെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നോക്ക വികസന കോര്‍പറേഷനിലെ മൈക്രോ ഫിനാന്‍സ് അഴിമതി അന്വേഷിക്കണമെന്നുള്ള വിഎസ് അച്യുതാനന്ദന്റെ ആവശ്യത്തിന്‍മേല്‍ നേരത്തെ വിജിലന്‍സും വെള്ളാപ്പള്ളിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും