കേരളം

ആലഞ്ചേരിക്ക് ആശ്വാസം; കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ഭൂമി ഇടപാട് വിഷയത്തില്‍ കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കര്‍ദിനാള്‍
മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ കേസെടുക്കാമെന്ന ഹൈക്കോടതി സിങ്കിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് റദ്ദാക്കിയത്. കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ഗൂഢാലോചന നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ സിങ്കിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ക്രിമിനല്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. 

ക്രിമിനല്‍ കേസും വിശ്വാസ വഞ്ചന ഉള്‍പ്പെടെ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്. ആലുവ സ്വദേശി ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയിലായിരുന്നു കേസെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.  ഷൈന്‍ വര്‍ഗീസിന്റെ പരാതി കോടതിയിലേക്കെത്തിയത് പൊലീസ് നടപടി ക്രമങ്ങളിലെ വീഴ്ചയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ്. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി പിറ്റേദിവസം തന്നെ കേസെടുത്തില്ല എന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുന്നത് ശരിയല്ല എന്ന് ആലഞ്ചേരി അപ്പീലില്‍ പറഞ്ഞിരുന്നു. 

സിംഗിള്‍ ബെഞ്ച് ഉത്തരവ് പ്രകാരം എറണാകുളം സെണ്ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അതേസമയം പരാതിയില്‍ പൊലീസിന് നടപടികളുമായി മുന്നോട്ടുപോകാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം