കേരളം

ഡോക്ടറുടെ ബാലപീഡനം; കയ്യബദ്ധമെന്ന് ഉന്നതര്‍; കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് കുട്ടിയുടെ മാതാവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡോക്ടര്‍ കെ. ഗിരീഷിനെതിരായ ബാലപീഡനപരാതി ഒതുക്കി തീര്‍ക്കാന്‍ ഉന്നതതല സമ്മര്‍ദമെന്ന് കുട്ടിയുടെ മാതാവ്.കേസ് നടപടികള്‍ വൈകിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ അഭിഭാഷകന് പകരം സ്വന്തം നിലയില്‍ അഭിഭാഷകനെ നിയോഗിക്കാനും കുട്ടിയുടെ രക്ഷിതാക്കളുടെ തീരുമാനം.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിട്ടും ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഡോക്ടര്‍ക്ക് അവസരമൊരുക്കിയതെന്ന് കേസ് രേഖകളും വ്യക്തമാക്കുന്നു. സൈക്കോളജിസ്റ്റായ ഡോ. കെ. ഗിരീഷിന്റെയടുത്ത് കൗണ്‍സിലിങിനെത്തിയ 13കാരനെ ലൈംഗികമായി പീഡിപ്പിച്ചൂവെന്നാണ് പരാതി. പീഡനം അബദ്ധം പറ്റിയതാണെന്ന ന്യായീകരണവുമായി കേസ് പിന്‍വലിപ്പിക്കാനാണ് ചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.

പരാതി നല്‍കി പത്ത് മാസമായിട്ടും ഗിരീഷിന്റെ മൊഴിപോലുമെടുക്കാത്തതിന് പിന്നില്‍ ഈ ഇടപെടലുകളെന്നും ആരോപിക്കുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതാണ് അറസ്റ്റ് ചെയ്യാന്‍ തടസമെന്നാണ് പൊലീസിന്റെ വിശദീകരണം. അതേസമയം  ഗിരീഷിന് കോടതിയെ സമീപിക്കാനുള്ള സാവകാശം പൊലീസ് ഒരുക്കി നല്‍കിയതാണെന്ന് കേസിന്റെ നാള്‍വഴി തെളിയിക്കും. ഒഗസ്റ്റ് 16ന് കേസെടുത്തെങ്കിലും ആറ് ദിവസത്തിന് ശേഷമാണ് ഗിരീഷ് ഹൈക്കോടതിയെ സമീപിക്കുന്നത്. ഗിരീഷ് ഒളിവിലെന്ന പേരില്‍ ഈ സമയം പൊലീസ് അറസ്റ്റ് ചെയ്തില്ല. നവംബര്‍ 22ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ശേഷം സുപ്രീംകോടതിയെ സമീപിക്കാനും ആറ് ദിവസമെടുത്തു. ഏത് നിമിഷവും അറസ്റ്റ് ചെയ്യാമെന്നിരിക്കെ ഈ ആറ് ദിവസവും പൊലീസ് നടപടിയെടുത്തില്ല. ഉന്നത സമ്മര്‍ദം മൂലമുള്ള ഈ അനങ്ങാപ്പാറ നയമാണ് അറസ്റ്റിന് തടസമില്ലാഞ്ഞിട്ടും കേസ് സുപ്രീംകോടതിയിലെന്ന പേരില്‍ നടപടികള്‍ നീട്ടിക്കൊണ്ടുപോകാന്‍ ഗിരീഷിന് അനുഗ്രഹമായത്.കരമല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് കുടുംബം ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്

പഠനവൈകല്യമുണ്ടെന്ന സംശയത്തില്‍ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിലെത്തിയ പതിമൂന്ന് വയസുകാരനെയാണ് ഗീരീഷ് പീഡിപ്പിച്ചത്. സംഭവത്തില്‍ രക്ഷിതാക്കള്‍ മുഖ്യമന്ത്രി, ഡി.ജി.പി, കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും