കേരളം

കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ല: എന്‍എസ് മാധവന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെവിന്റെ മരണത്തിനെ ദുരഭിമാനകൊലയായി കാണുന്നവര്‍ക്ക് അതെന്താണെന്ന് അറിയില്ലെന്ന് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വടക്കേ ഇന്ത്യയില്‍ ദുരഭിമാനകൊല നടത്തുന്നവരുടെ പിന്നില്‍ അവരുടെ സമുദായം സാഭിമാനം അണിനിരക്കും. ആ പേരും പറഞ്ഞ് അനാവശ്യമായ ഈ മരണം തടുക്കാന്‍ പറ്റാത്തവരില്‍ നിന്ന് ശ്രദ്ധ തെറ്റിക്കരുതെന്നും എന്‍എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദു ചേരമര്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ റോമന്‍ കത്തോലിക് വിഭാഗത്തില്‍പ്പെട്ട നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിവാഹത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടാളികളും കെവിന്‍ താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തകയായിരുന്നു. ഇതിന് പിന്നാലെ ഉത്തേരന്ത്യയ്ക്ക് സമാനമായ ദുരഭിമാനക്കൊലകള്‍ കേരളത്തിലും വ്യാപകമാകുന്നു എന്ന തരത്തില്‍ പ്രചാരണം ശ്ക്തമാകവെയാണ് മാധവന്റെ ട്വീറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു