കേരളം

ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിജെപി നേതൃത്വം; കുമ്മനത്തിന്റെ സത്യപ്രതിജ്ഞ നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നാളെ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് സ്്ഥാനമേല്‍ക്കും. രാവിലെ പതിനൊന്നേകാലിനാണ് സത്യപ്രതിജ്ഞ. പദവി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേതൃത്വം ഇതു തള്ളിയതായാണ് സൂചന.

ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം കുമ്മനത്തോടു നിര്‍ദേശിച്ചെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പദവി ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെങ്കിലും പാര്‍ട്ടി നിര്‍ദേശം ലംഘിക്കില്ലെന്ന് കുമ്മനം വ്യക്തമാക്കിയിരുന്നു.

ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

മിസോറമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ തിങ്കളാഴ്ച സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ പദവിയിലേക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കമ്മനത്തിന്റെ നിയമനം.

2015 ഡിസംബറിലാണ് കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍രെ സ്ഥാനമാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി