കേരളം

ചെങ്ങന്നൂരില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്; പ്രദേശത്ത് ശക്തമായ മഴ

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ മണിക്കൂറില്‍ കനത്ത പോളിങ്. 7.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. ഇതിനിടെ പ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ഏഴ് മണിക്ക് ആരംഭിച്ച വോട്ടടെുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ,പി എന്നി മുന്നണികള്‍ മത്സരിക്കുന്ന ചെങ്ങന്നൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. എല്‍.ഡി.എഫിന്റെ സജി ചെറിയാനും യു.ഡി.എഫിന്റെ ഡി. വിജയകുമാറും എന്‍.ഡി.എയുടെ പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സരം രംഗത്തുളളത്. കഴിഞ്ഞ തവണ പോളിംഗ് 74.36 ശതമാനമായിരുന്നു. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ്.

22 പ്രശ്‌നബാധിത ബൂത്തുകളില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ഡലത്തില്‍ മൊത്തം 1,99,340 വോട്ടര്‍മാരാണുളളത്. 181 പോളിംഗ് സ്‌റ്റേഷനുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്