കേരളം

എസ്‌ഐയുടെ ഭാഗത്ത് നിന്നും ക്രിമിനല്‍ വീഴ്ചയില്ലെന്ന് ഐജി; മെഡിക്കല്‍ കോളേജിന് മുന്‍പില്‍ സംഘര്‍ഷം,ലാത്തിചാര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്ന കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്‍പില്‍ സംഘര്‍ഷം. പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മെഡിക്കല്‍ കോളേജില്‍ എത്തിയ വിവിധ സംഘടനകളുടെ പ്രതിഷേധക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ച് സംഘര്‍ഷത്തിന് അയവു വരുത്തി. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കെവിന്റെ വീട്ടിലേക്ക് ജനം ഒഴുകുകയാണ്. വൈകീട്ട് മൂന്നു മണിക്കാണ് സംസ്‌കാരം.

അതേസമയം അന്വേഷണം കേസില്‍ അന്വേഷണം പൂരോഗമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഐജി വിജയ് സാഖ്‌റേ മാധ്യമങ്ങളോട് പറഞ്ഞു. നീനുവിന്റെ മാതാപിതാക്കളെ പിടികൂടുന്നതിനുളള ശ്രമത്തിലാണ് പൊലീസ്. ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്ത് നിന്നും ക്രിമിനല്‍ വീഴ്ച ഉണ്ടായതായി ഇതുവരെയുളള അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ല. എന്നാല്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച സംഭവിച്ചതായി വിജയ് സാഖ്‌റേ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ