കേരളം

കോണ്‍ഗ്രസ്,കേരള കോണ്‍ഗ്രസ്,ബിജെപി വോട്ടുകള്‍ കിട്ടി: വിജയമുറപ്പെന്ന്  സജി ചെറിയാന്‍

സമകാലിക മലയാളം ഡെസ്ക്


ചെങ്ങന്നൂര്‍: ജനവിധി പുറത്തുവരാനിരിക്കുന്ന ചെങ്ങന്നൂരില്‍ വിജയമുറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്,കേരള കോണ്‍ഗ്രസ് ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചുവെന്നും ജയം ഉറപ്പാണെന്നുംം സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. 8000ല്‍ അധികം ഭൂരിപക്ഷമാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. വെണ്‍മണ്,ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി,മാന്നൂര്‍,പുലിയൂര്‍ എന്നിവിടങ്ങളില്‍ ശക്തമായ ലീഡ് ലഭിക്കുമെന്നും മുന്നണി കണക്കുകൂട്ടുന്നു. 

രാവിലെ എട്ടുമണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. 8.15ഓടെ ആദ്യ ഫലസൂചനകള്‍ അറിയാം.പന്ത്രണ്ട് മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മണ്ഡലം തിരികെപ്പിടിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. വിജയകുമാര്‍. അട്ടിമറി  വിജയം പ്രതീക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥി പി.എസ് ശ്രീധരന്‍പിള്ളയും രംഗത്തുണ്ട്. മൂന്നുമാസം നീണ്ടു പ്രചാരണങ്ങള്‍ക്കൊടുവിലാണ് ജനം വിധിയെഴുതിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം