കേരളം

മാണിയില്ലാതെയും ജയിക്കാം: ചെങ്ങന്നൂരില്‍ തെളിഞ്ഞത് അതെന്ന് കാനം

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഉജ്വല വിജയത്തിന് പിന്നാലെ കെ.എം മാണിയെയും കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാന്‍ ശ്രമിച്ച സിപിഎമ്മിനെയും വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണയില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വിജയിക്കാന്‍ കഴിയുമെന്ന് ചെങ്ങന്നൂരിലെ ഫലം തെളിയിച്ചുവെന്ന് കാനം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്ന രാഷ്ട്രീയ പോരാട്ടത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ വിധി.ശക്തമായ ത്രികോണ മത്സരം നടക്കുമെന്നും,തങ്ങള്‍ വിജയിക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണെന്നും കാനം പറഞ്ഞു. 


എല്‍ഡിഎഫ് സംസ്ഥാനത്ത് തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയത്. 
ചെങ്ങന്നൂരിലെ ജനങ്ങള്‍ എല്‍ഡിഎഫില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് മുന്നണി മുന്നോട്ട് പോകേണ്ടതുണ്ട്. ഇടതുപക്ഷത്തിന് അനുകൂലമായ വിധിയെഴുത്ത് നടത്തിയ ചെങ്ങന്നൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കാനം പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി